Today: 08 Sep 2024 GMT   Tell Your Friend
Advertisements
ജര്‍മന്‍ റെയില്‍വേ 4000 മലയാളികളെ ജോലിയ്ക്കെടുക്കുന്നു
Photo #1 - Germany - Otta Nottathil - more_indians_recruited_to_germany_says_labour_minister_heil
Photo #2 - Germany - Otta Nottathil - more_indians_recruited_to_germany_says_labour_minister_heil
ബര്‍ലിന്‍: രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട്ചെയ്ത് നിയമിക്കാനാണ് ജര്‍മ്മനി ലക്ഷ്യമിടുന്നത്.
ഇന്ത്യയില്‍ നിന്ന് ഉയര്‍ന്ന തോതില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് കുടിയേറാനുള്ള അവസരമാണ് രാജ്യം നല്‍കുന്നതെന്ന് ജര്‍മ്മന്‍ തൊഴില്‍ മന്ത്രി ഹുബെര്‍ട്ടസ് ഹെയ്ല്‍ പറഞ്ഞു.

തൊഴിലാളി ക്ഷാമം നേരിടുന്ന ജര്‍മ്മനിയുടെ വെല്ലുവിളികള്‍ക്കിടയിലാണ് ഇന്ത്യന്‍ തൊഴിലാളികളെ ആകര്‍ഷിക്കാനുള്ള ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബര്‍ലിനിലെ ഫ്രീ യൂണിവേഴ്സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ ഈ ശരത്കാലത്തില്‍ ജര്‍മ്മന്‍~ഇന്ത്യന്‍ ഗവണ്‍മെന്റ് കണ്‍സള്‍ട്ടേഷനുകള്‍ക്ക് ഇന്ത്യന്‍ സ്കില്‍ഡ് വര്‍ക്കര്‍ സ്ട്രാറ്റജി അവതരിപ്പിക്കും.

വിദേശകാര്യ ഓഫീസും ഫെഡറല്‍ തൊഴില്‍ മന്ത്രാലയവും, ജര്‍മ്മന്‍ ബിസിനസ്സുമായി, സംസ്ഥാനങ്ങളുമായും മറ്റ് മന്ത്രാലയങ്ങളുമായും സംയുക്തമായാണ് ഈ വിദഗ്ധ തൊഴില്‍ തന്ത്രം വികസിപ്പിക്കുന്നത്.
ഇന്ത്യയുടെ പ്രാധാന്യം ഊന്നിപ്പറയുന്നതിനിടയില്‍, ജര്‍മ്മനിയില്‍ "തെളിച്ചമുള്ള മനസ്സിനെയും സഹായിക്കുന്ന കൈകളെയും" സ്വാഗതം ചെയ്യുന്നതായി മന്ത്രി ഹെയ്ല്‍ പറഞ്ഞു.യൂറോപ്യന്‍ യൂണിയന്‍ ഇതര തൊഴിലാളികളെ സംബന്ധിച്ചും ജര്‍മ്മനി അടുത്തിടെ നിരവധി ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്.

ഇന്ത്യ ഒരു പ്രധാന രാജ്യമാണ്, കാരണം അത് ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യ മാത്രമല്ല, ഓരോ മാസവും 1.5 ദശലക്ഷം ആളുകള്‍ അധികമായി ഇന്ത്യന്‍ തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നു, അവിടെ ധാരാളം ചെറുപ്പക്കാര്‍ ഉണ്ട്, ''ഹെയ്ല്‍ ഊന്നിപ്പറഞ്ഞു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ചയില്‍, രാജ്യത്തിന്റെ ജനസംഖ്യാ ഘടന കാരണം രാജ്യത്തെ തൊഴില്‍ വിപണി വെല്ലുവിളികളെയും ഹൈല്‍ അടിവരയിട്ടു പറഞ്ഞു.

ഇന്‍സ്ററിറ്റ്യൂട്ട് ഫോര്‍ എംപ്ളോയ്മെന്റ് റിസര്‍ച്ച് (ഐഎബി) നടത്തിയ പഠനത്തെ പരാമര്‍ശിച്ച് തൊഴില്‍ മന്ത്രി പറഞ്ഞു, 2035 ഓടെ ജര്‍മ്മനിയില്‍ ഏഴ് ദശലക്ഷം തൊഴിലാളികളെ ആവശ്യമുണ്ട്. അതേസമയം 2023 ല്‍ തൊഴില്‍ മന്ത്രി ഹൂബര്‍ട്ടൂസ് ഹെയില്‍ ഇന്‍ഡ്യയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ തിരവനന്തപുരത്തും കോഴിക്കോട്ടും സന്ദര്‍ശനം നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി തൊഴില്‍ മന്ത്രിയുമായും നോര്‍ക്കയുമായും ഒഡെപ്പെക്കുമായും കൂടിക്കണ്ടിരുന്നു.

നിലവില്‍ ജര്‍മ്മനിയിലെ 70~ലധികം തൊഴിലുകള്‍ തൊഴില്‍ ക്ഷാമം നേരിടുന്നുണ്ട്.

70~ലധികം തൊഴിലുകളില്‍ തൊഴിലാളികളുടെ കുറവുമായി ജര്‍മ്മനി പിടിമുറുക്കുകയാണെന്ന് വെളിപ്പെടുത്തുന്നു.
തൊഴിലാളി ക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തില്‍, ജര്‍മ്മനി അതിന്റെ ചില കുടിയേറ്റ നിയമങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ ഇളവ് വരുത്തി.

ഉദാഹരണത്തിന്, പുതിയ നിയന്ത്രണങ്ങള്‍, അവരുടെ മേഖലയില്‍ രണ്ടോ അതിലധികമോ വര്‍ഷത്തെ പരിചയവും അവരുടെ ഉത്ഭവ രാജ്യം അംഗീകരിച്ച പ്രൊഫഷണല്‍ അല്ലെങ്കില്‍ യൂണിവേഴ്സിറ്റി ബിരുദവുമുള്ള വിദേശ തൊഴിലാളികളെ ആ മേഖലയില്‍ ജര്‍മ്മനിയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നു.

ഈ നീക്കത്തിന് മുമ്പ്, ജര്‍മ്മനി ഇയു ബ്ളൂ കാര്‍ഡിനും അംഗീകൃത വിദഗ്ധ തൊഴിലാളികള്‍ക്കുമുള്ള ആവശ്യകതകളില്‍ ഇളവ് വരുത്തി.

ഇതിന്റെയടിസ്ഥാനത്തില്‍ 2020 മാര്‍ച്ച് 1~ന് പ്രാബല്യത്തില്‍ വന്ന സ്കില്‍ഡ് ഇമിഗ്രേഷന്‍ ആക്ടിന്റെ ചുവടുപിടിച്ച് 2024 മാര്‍ച്ച് 1 ന് നിലവില്‍ വന്ന നൈപുണ്യമുള്ള കുടിയേറ്റത്തിന്റെ കൂടുതല്‍ വികസനം സംബന്ധിച്ച നിയമം ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് ജര്‍മ്മനിയിലേക്ക് തൊഴിലെടുക്കാന്‍ വരാനുള്ള അവസരങ്ങള്‍ വിപുലീകരിച്ചിരിയ്ക്കയാണ്. അതുമാത്രമല്ല വിസ അപേക്ഷകളും ലളിതമാക്കി കഴിഞ്ഞു.

പുതിയ നിയമം 2023 നവംബറിലും ഇക്കൊല്ലം മാര്‍ച്ചിലും ജൂണിലുമായിട്ടാണ് പ്രാബല്യത്തിലാക്കിയത്. ഇക്കാര്യങ്ങളൊക്കെയും www.makeitingermany.com എന്ന ജര്‍മനിയുടെ ഔദ്യോഗിക വെബസൈറ്റില്‍ നിന്നും ലഭമാണ്.

ഗതാഗതം, നിര്‍മ്മാണം, നിര്‍മ്മാണം, ആരോഗ്യ സംരക്ഷണം, എഞ്ചിനീയറിംഗ്, ഐടി തുടങ്ങിയ മേഖലകള്‍ തൊഴിലാളി ക്ഷാമത്താല്‍ വലയുകയാണ്. അതുകൊണ്ടുതന്നെ പുതിയ കുടിയേറ്റ നയമായ പോയിന്റ് ബേസ്ഡ് ചാന്‍സന്‍ കാര്‍ട്ടെയും അവസര കാര്‍ഡ് വഴിയും ജര്‍മനിയില്‍ കുടിയേറാനുള്ള പുതിയ വഴികളാണ്. പക്ഷെ ഒരു കാര്യം ശ്രദ്ധിയ്ക്കുക ജര്‍മന്‍ ഭാഷാ ജ്ഞാനം ഉണ്ടായിരിയ്ക്കണം എന്നത്.
അതുകൊണ്ടുതന്നെ ഇതിനൊരു പോംവഴിയെന്നോണം ബംഗളൂരിലെ ജര്‍മന്‍ കോണ്‍സുല്‍ ജനറല്‍ അഹിം ബുര്‍ക്കാട്ടിന്റെ പ്രത്യേക താല്‍പ്പര്യത്തില്‍ കേരളത്തില്‍ നിന്നും വിദഗ്ധ തൊഴിലാളികളെ കണ്ടെത്താനുള്ള പരിപാടിയ്ക്കും തുടക്കമായി.

കേരളത്തില്‍ നിന്ന് മെക്കാനിക്കല്‍, സിവില്‍ വിഭാഗത്തില്‍ ബിടെക്, പോളിടെക്നിക്, ഐടിഐ കോഴ്സുകള്‍ പാസായ 4000 ഓളം
പേരെ ജര്‍മന്‍ റെയില്‍വേ കമ്പനിയായ ഡോയ്ച്ചെ ബാനില്‍ ജോലിയ്ക്കെടുക്കാനാണ് പദ്ധതിയിട്ടത്. ജര്‍മന്‍ റെയില്‍വേ നിലവില്‍ നവീകരണത്തിന്റെ പാതയിലാണ്. എന്നാല്‍ ഇവിടെയും നൈപുണ്യമുള്ള തൊഴിലാളികളുടെ അഭാവം കൊണ്ട് നവീകരണ പ്രക്രിയ ഇഴഞ്ഞാണ് നീങ്ങുന്നത്. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയങ്ങളില്‍ ഇന്റര്‍ സിറ്റി എക്സ്പ്രസ് ഉള്‍പ്പടെ ജര്‍മനിയിലെ 15 മെയിന്‍ റൂട്ടുകളില്‍ പണി നടക്കുന്നതുകൊണ്ട് മിക്ക ട്രെയിനുകളും വഴി തിരിച്ചുവിടുകയോ യാത്രകളില്‍ കാലതാമസം നേടിടുകയോ ചെയ്യുമെന്നും ഡിബി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 400 കിലോമീറ്റര്‍ സ്പീഡില്‍ പായുന്ന ഇന്റര്‍ സിറ്റി എക്സ്പ്രസ് ട്രെയിനിന്റെ പേരില്‍ കൃത്യതയ്ക്കു പേരു കേട്ടതാണ് ജര്‍മന്‍ റെയില്‍വേ എങ്കിലും ഇപ്പോള്‍ ആ പേര് നഷ്ടമായിരിയ്ക്കയാണ്. റെയില്‍പാതയും മറ്റു സാങ്കേതിക കാര്യങ്ങളുടെയും നവീകരണമാണ് നടത്തുന്നത്. വലിയ തോതിലുള്ള നവീകരണ പരിപാടിയിലൂടെ, 2030~ഓടെ ജര്‍മ്മന്‍ റെയില്‍ ശൃംഖലയെ നവീകരിക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷം മാത്രം 2000 കിലോമീറ്റര്‍ ട്രാക്കുകള്‍ മാറ്റി സ്ഥാപിക്കും. എന്നാല്‍ ഇപ്പോഴും കുറെ ബില്യണ്‍ യൂറോയുടെ ധനസഹായം കുറവുണ്ടന്നും വെളിപ്പെടുന്നുണ്ട്.

ഈ വര്‍ഷം, Deutsche Bahn അതിന്റെ ഏറ്റവും വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിന്റെ ഭൂപടം പ്രദര്‍ശിച്ചുകഴിഞ്ഞു. ദശാബ്ദത്തിന്റെ അവസാനത്തോടെ, ഏകദേശം 40 നിര്‍മ്മാണ പദ്ധതികള്‍ രാജ്യത്തിന്റെ പ്രായമാകുന്ന റെയില്‍ ശൃംഖലയെ ആധുനിക നിലവാരത്തിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ട്രെയിന്‍ ഗതാഗതത്തില്‍ നിലവില്‍ റെക്കോര്‍ഡ് കുറഞ്ഞ സമയനിഷ്ഠ ഗണ്യമായി മെച്ചപ്പെടുത്താനാകുമെന്നതാണ് പ്രധാന പ്രതീക്ഷ. പ്രോജക്റ്റിനായി നിരവധി ബില്യണ്‍ യൂറോകള്‍ ലഭ്യമാണ്, എങ്കിലും കൂടുതല്‍ തുക വേണ്ടിവരുമെന്നും പറയുന്നു.

ഇതിന്റെ നിര്‍മാണ ജോലികളില്‍ അടുത്ത ആറു വര്‍ഷം കൊണ്ട് 9,000 കിലോമീറ്റര്‍ റെയില്‍പാത നവീകരിക്കുന്ന പദ്ധതിക്കായിട്ടാണ് ഈ മേഖലകളില്‍ നൈപുണ്യമുള്ളവരെത്തേടി ജര്‍മന്‍ സംഘം കേരളത്തിലെത്തിയത്. ഇതു കൂടാതെ ജര്‍മന്‍ കോണ്‍സൂല്‍ ജനറല്‍ അഹിം ബുര്‍ക്കാട്ടും, ഡിബി കമ്പനി വിദഗ്ധരും തമ്മില്‍ മന്ത്രി വി.ശിവന്‍കുട്ടി, കേയ്സ് എംഡി ഡോ.വീണ എന്‍.മാധവന്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. ഡിബി കമ്പനിക്കു വേണ്ടി തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് അതായത് (കേയ്സ്) ആണു നൈപുണ്യമുള്ളവരെ തിരഞ്ഞെടുക്കുന്നത്.

അടിസ്ഥാനയോഗ്യതാ മാനദണ്ഡങ്ങളുടെ രൂപരേഖ തയാറാക്കുന്നതനുസരിച്ചാണ് കേയ്സ് ഉദ്യോഗാര്‍ഥികളെ കണ്ടെത്തുക. ഇവര്‍ക്കു ജര്‍മന്‍ ഭാഷാ പരിശീലനവും കൊച്ചി മെട്രോ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പും നല്‍കിയാണ് ജര്‍മനിയിലേക്ക് തൊഴിലിനായി അയക്കുക.ഇവര്‍ക്ക് ജോലി ചെയ്യുമ്പോള്‍ താരിഫ് അനുസരിച്ച് ശരാശരി 3500 യൂറോ (ഏകദേശം 3.18 ലക്ഷം രൂപ) മാസശമ്പളം ലഭിക്കും. തുടര്‍ന്ന് സംഘം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനും ചില എന്‍ജിനീയറിങ്, പോളിടെക്നിക് സ്ഥാപനങ്ങളും സന്ദര്‍ശിച്ചാണു മടങ്ങിയത്. ഇതിന്റെ ഫോളോ അപ്പിനായി വൈകാതെ വീണ്ടും കേരളത്തിലെത്തുകയും ചെയ്യും.

ജര്‍മന്‍ റെയില്‍വേ സംരംഭത്തില്‍ മലയാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ക്കായി ജര്‍മ്മന്‍ പ്രതിനിധി സംഘം കേരളത്തിലെത്തി കൂടിക്കാഴ്ച നടത്തിയത് ഡോയ്ച് ബാനിന് അനുയോജ്യമായ ഉദ്യോഗാര്‍ത്ഥികളെ കണ്ടത്തി , നൈപുണ്യ വികസനവും , ഓണ്‍ ദ ജോബ് ട്രെയിനിങ് എന്നിവ സംസ്ഥാന നൈപുണ്യ വികസന മിഷനായ കെയ്സ് വഴി നടപ്പിലാക്കാനുള്ള പദ്ധതി സംബന്ധിച്ച ചര്‍ച്ചയ്ക്കായാണ് സംഘം എത്തിയത്.

കോണ്‍സൂല്‍ ജനറല്‍ അഹിം ബുര്‍കാര്‍ട്ടിനെ കൂടാതെ 2. ഫെഡറല്‍ റിപ്പബ്ളിക് ഓഫ് കേരളത്തിലെ ജര്‍മ്മനിയുടെ ഓണററി കോണ്‍സൂല്‍ ഡോ. സയ്യിദ് ഇബ്രാഹിം,
3. ഉവെ നൊയെമാന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊക്യുര്‍മെന്റ് മേധാവി, ഡിബി എജി, 5.
മത്തിയാസ് റോള്‍ഫ് ബ്യൂലര്‍, ഇന്റര്‍നാഷണല്‍ പ്രൊക്യുര്‍മെന്റ് ഓഫീസ് ഏഷ്യയുടെ മേധാവി, ഡിബി എജി
5. ഡോ. ജര്‍മ്മന്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയായ ഹാന്‍ഡ്സ്ഓണ്‍ സിഇഒ വില്‍ഫ്രഡ് ക്രുഗര്‍
6. ജര്‍മ്മന്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയായ ഹാന്‍ഡ്സ്ഓണ്‍ ബിസിനസ് ഹെഡ് മിസ്ററര്‍ ബെര്‍ണാഡ് ക്രീഗര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

തൊഴില്‍ നൈപുണ്യമുള്ള വിദേശികളെ ഉദ്ദേശിച്ച് പ്രത്യേകിച്ച് ഇന്ത്യക്കാരെ ലക്ഷ്യമിട്ട് അടുത്തിടെ ജര്‍മനി കുടിയേറ്റ നയത്തില്‍ ഇളവു വരുത്തിയിരുന്നു. കേരളത്തിലെ നോര്‍ക്കയുമായി ചേര്‍ന്നു ജര്‍മന്‍ എംപ്ളോയ്മെന്റ് ഏജന്‍സികള്‍ നടത്തി വരുന്ന നഴ്സുമാരെ ജര്‍മന്‍ ഭാഷ പഠിപ്പിച്ച് ജര്‍മനിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന "ട്രിപ്പിള്‍ വിന്‍' പരിപാടി വന്‍ വിജയമായ സാഹചര്യത്തില്‍ പദ്ധതിയുടെ അഞ്ചാം പതിപ്പിന് ഒരുങ്ങുകയാണ് നോര്‍ക്ക. 2021 ല്‍ ആരംഭിച്ച പദ്ധതിയനുസരിച്ച് മുന്നൂറിലേറെ പേര്‍ ഈ പദ്ധതി വഴി ജര്‍മനിയിലെത്തി ജോലി ചെയ്യുന്നുണ്ട്. പുതിയ ബാച്ചുകാര്‍ ഉള്‍പ്പടെ ഏതാണ്ട് അഞ്ഞൂറോളം പേര്‍ ജര്‍മനിയിലേയ്ക്ക് വരാനുള്ള തയാറെടുപ്പിലുമാണ്. ട്രിപ്പിള്‍ വിന്‍ പരിപാടിയിലൂടെ ജര്‍മന്‍ ഭാഷയും പഠിപ്പിച്ചാണ് ഉദ്യോഗാര്‍ത്ഥികളെ ജര്‍മനിയിലേയ്ക്ക് അയക്കുന്നത്.

ട്രിപ്പിള്‍ വിന്‍ പദ്ധതി വിജയമായതാണു മറ്റു മേഖലകളിലേയ്ക്കും സ്കില്‍ഡ് ലേബര്‍ തസ്തികളിലേയ്ക്കും വിദഗ്ധരെ തേടി ജര്‍മനി കേരളത്തിലെത്താന്‍ കാരണം എന്നു പറയുമ്പോള്‍ മലയാളികള്‍ക്കുള്ള തൊഴില്‍ അവസരങ്ങളുടെ കലവറ തന്നെ തുറക്കപ്പെടുകയാണന്നു വിശേഷിപ്പിച്ചാലും തെറ്റില്ല.

ഈ തൊഴില്‍ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ഫോളോ അപ്പ് ഉണ്ടാകുന്നത് ശ്രദ്ധിയ്ക്കുക.

റെയില്‍ യാത്രാ തടസങ്ങള്‍ ഇവിടെ

Übersicht über alle Baustellen im DBFernverkehr.
(1) Karlsruhe ? Stuttgart, 1. April bis 18. Juli 2024Weitere Informationen: (1) Karlsruhe ? Stuttgart, 1. April bis 18. Juli 2024
(2) Frankfurt ? Mannheim (Riedbahn), 15. Juli bis 14. Dezember 2024Weitere Informationen: (2) Frankfurt ? Mannheim (Riedbahn), 15. Juli bis 14. Dezember 2024
(3) Köln ? Frankfurt, 16. Juli bis 12. August 2024Weitere Informationen: (3) Köln ? Frankfurt, 16. Juli bis 12. August 2024
(4) Duisburg ? Oberhausen, 19. Juli bis 2. August 2024Weitere Informationen: (4) Duisburg ? Oberhausen, 19. Juli bis 2. August 2024
(5) Berlin ? Frankfurt (Oder), 23. Juli bis 4. Oktober 2024Weitere Informationen: (5) Berlin ? Frankfurt (Oder), 23. Juli bis 4. Oktober 2024
(6) Berlin ? Halle, 26. Juli bis 16. August 2024Weitere Informationen: (6) Berlin ? Halle, 26. Juli bis 16. August 2024
(7) Knoten Stuttgart, 27. Juli bis 6. September 2024Weitere Informationen: (7) Knoten Stuttgart, 27. Juli bis 6. September 2024
(8) Dortmund ? Siegen, 2. August bis 20. September 2024Weitere Informationen: (8) Dortmund ? Siegen, 2. August bis 20. September 2024
(9) Erfurt ? Eisenach, 2. August bis 14. Dezember 2024Weitere Informationen: (9) Erfurt ? Eisenach, 2. August bis 14. Dezember 2024
(10) Ulm ? Augsburg, 8. August bis 6. September 2024Weitere Informationen: (10) Ulm ? Augsburg, 8. August bis 6. September 2024
(11) Hamm ? Hannover, 16. August bis 6. September 2024Weitere Informationen: (11) Hamm ? Hannover, 16. August bis 6. September 2024
(12) Hamburg ? Berlin, 17. August bis 14. Dezember 2024Weitere Informationen: (12) Hamburg ? Berlin, 17. August bis 14. Dezember 2024
(13) Hamburg ? Schwerin, 17. August bis 22. November 2024Weitere Informationen: (13) Hamburg ? Schwerin, 17. August bis 22. November 2024
(14) Karlsruhe ? Freiburg, 10. bis 30. August 2024Weitere Informationen: (14) Karlsruhe ? Freiburg, 10. bis 30. August 2024
(15) Hamm ? Hagen, 19. Oktober bis 14. Dezember 2024Weitere Informationen: (15) Hamm ? Hagen, 19. Oktober bis 14. Dezember 2024
- dated 17 Jul 2024


Comments:
Keywords: Germany - Otta Nottathil - more_indians_recruited_to_germany_says_labour_minister_heil Germany - Otta Nottathil - more_indians_recruited_to_germany_says_labour_minister_heil,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
knief_attack_karlsruh_hbf
ജര്‍മനിയില്‍ വീണ്ടും കത്തിയാക്രമണം ഒരാള്‍ക്ക് കുത്തേറ്റു Recent or Hot News
തുടര്‍ന്നു വായിക്കുക
german_economy_falling
ജര്‍മ്മന്‍ സമ്പദ്വ്യവസ്ഥ താഴ്ച്ചയിലേയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
minister_baernock_telaviv_discussion
ജര്‍മന്‍ വിദേശകാര്യമന്ത്രി ഇസ്രയേലില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
munich_berlin_average_living_cost_salary
മ്യൂണിക്കും ബര്‍ലിനും ; വിദേശികള്‍ക്ക് മികച്ച വരുമാനം എവിടെയാണ് ലഭിക്കുന്നത് Recent or Hot News
തുടര്‍ന്നു വായിക്കുക
munich_poilice_shoot_18_year_is_man_israeli_consulate
ജര്‍മ്മനിയിലെ ഇസ്രായേല്‍ കോണ്‍സുലേറ്റിന് സമീപം എത്തിയ തോക്കുധാരിയെ ജര്‍മന്‍ പൊലീസ് വെടിവെച്ചു കൊന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
messer_attack__hannover_
ജര്‍മനിയില്‍ വീണ്ടും കത്തിയാക്രമണം ; ഒരാള്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
afd_winning_germany_busines_world_afraid
തീവ്ര വലതുപക്ഷ വിജയത്തില്‍ ജര്‍മ്മന്‍ ബിസിനസുകാര്‍ വലിയ ആശങ്കയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us